ന്യൂഡൽഹി: അയൽക്കാർ തമ്മിലുണ്ടാകുന്ന തർക്കങ്ങൾ ആത്മഹത്യക്ക് പ്രേരിപ്പിച്ചതായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. ആത്മഹത്യക്ക് പ്രേരിപ്പിക്കണമെന്ന വ്യക്തമായ ഉദ്ദേശ്യം തെളിയിക്കപ്പെട്ടാൽ മാത്രമേ ഒരു വ്യക്തിയെ ഈ കുറ്റത്തിന് ശിക്ഷിക്കാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: ചെക്ക് ബൗൺസ് കേസുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സുപ്രീം കോടതി. ചെക്ക് മടങ്ങിയാൽ പരാതി 30 ദിവസത്തിനുള്ളിൽ നിർബന്ധമായും ഫയൽ ചെയ്യണം. ......
ജെൻ സി വിപ്ലവത്തെ തുടർന്ന് രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന നേപ്പാളിൽ ഇടക്കാല ഭരണകൂടം സ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം. യുവജന പ്രക്ഷോഭത്തെ തുടർന്ന് പ്രസിഡന്റ് രാംചന്ദ്ര പൗഡേലും പ്രധാനമന്ത്രി കെ പി ശർമ ഒലിയും രാജിവെച്ചതോടെ രാജ്യത്ത് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് രൂപപ്പെട്ടത്. ......
കൊച്ചി: മധ്യകേരളത്തിലെ ഏറ്റവും വലിയ പ്രവാചക പ്രകീർത്തന സദസ്സായ 20-ാമത് ഹുബ്ബു റസൂൽ കോൺഫറൻസ് എറണാകുളം മറൈൻ ഡ്രൈവിൽ പ്രൗഢമായി നടന്നു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'തിരുവസന്തം 1500' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
ആയിരക്കണക്കിന് പ്രവാചക സ്നേഹികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ......
ചെന്നൈ : ഇന്ത്യയിലെ ആദ്യ എലൈറ്റ് ഡിജിറ്റൽ കാമ്പസ് സ്ഥാപിക്കാൻ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (എച്ച്ഐടിഎസ്) ചെന്നൈ, ഗൂഗിൾ ക്ലൗഡുമായും ക്ലൗഡ്റെയ്ൻ ടെക്നോളജീസുമായും ധാരണാപത്രം (എംഒയു) ഒപ്പുവച്ചു.
ഇതിനെ തുടർന്ന്, നവീകരണം, ഡിജിറ്റൽ പരിവർത്തനം, അടുത്ത തലമുറ ഗവേഷണം എന്നിവ വളർത്തിയെടുക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള അത്യാധുനിക സൗകര്യമായ ജെനസിസ് ക്ലൗഡ് ലബോറട്ടറിയുടെ ഉദ്ഘാടനവും നടന്നു.
ക്ലൗഡ് കമ്പ്യൂട്ടിംഗ്, എഐ, സൈബർ സുരക്ഷ, ഡിജിറ്റൽ പരിവർത്തനം എന്നിവയിലെ നൂതന വിഭവങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികളെയും ഫാക്കൽറ്റിയെയും ശാക്തീകരിക്കുന്ന ഇന്നൊവേഷൻ ഹബ്ബായിരിക്കും ജെനസിസ് ക്ലൗഡ് ലബോറട്ടറി.
സഹകരണത്തിൻ്റെ ഭാഗമായി, വിദ്യാർത്ഥികൾക്ക് ഗൂഗിൾ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ, ഗൂഗിൾ ക്ലൗഡ്-ഇന്റഗ്രേറ്റഡ് യുജി പിജി പാഠ്യപദ്ധതി, വ്യവസായവുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ, ഇന്റേൺഷിപ്പുകൾ, ഗവേഷണ സഹകരണങ്ങൾ എന്നിവയിൽ അവസരങ്ങൾ ലഭിക്കും.
ഗൂഗിൾ ക്ലൗഡ് റീജിയണൽ ഹെഡ് സിദ്ധാർത്ഥ് ദൽവാഡി മുഖ്യാതിഥിയായ ചടങ്ങിൽ. എച്ച്ഐടിഎസ് ചാൻസലർ ഡോ. ......
ന്യൂഡൽഹി: സംസ്ഥാന ഫിഷറീസ്-സാംസ്കാരിക- യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിംഗ്, ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
കേന്ദ്ര-കേരള സർക്കാരുകളും യൂറോപ്യൻ യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള-യൂറോപ്യൻ യൂണിയൻ(EU) ബ്ലൂ എക്കണോമി കോൺക്ലേവ് 2025 - “ബ്ലൂ ടൈഡ്സ്"ലേക്ക് കേന്ദ്രമന്ത്രിമാരെ ക്ഷണിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച. ബ്ലൂ എക്കണോമി കോൺക്ലേവ് 2025 - “ബ്ലൂ ടൈഡ്സിൻ്റെ ഏകോപനവും സംഘാടനവും സംസ്ഥാന ഫിഷറീസ് വകുപ്പാണ്.
സെപ്റ്റംബർ 18-19 തീയതികളിൽ തിരുവനന്തപുരം കോവളത്തുള്ള ദി ലീല റാവിസിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്രമന്ത്രിമാരായ രാജീവ് രഞ്ജൻ സിംഗ്, ജോർജ്ജ് കുര്യൻ എന്നിവർ നേരിട്ട് പങ്കെടുക്കുമെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.കൂടിക്കാഴ്ചയിൽ സംസ്ഥാന സർക്കാറിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. ......
സാനു മാഷിന്റെ കൈപ്പടയിലുള്ള ഒരു അഭിനന്ദനം ലഭിക്കുകയെന്നത് വളരെ യധികം സന്തോഷം നൽകുന്നുവെന്ന് എൻ. എസ് മാധവൻ പറഞ്ഞു.......
കൊച്ചി : കേരള അര്‍ബന്‍ കോണ്‍ക്ലേവ് 2025ലെ ഹൈലെവല്‍ പൊളിറ്റിക്കല്‍ ഫോറത്തിലെ മേയര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നത് ലോകത്തിലെ വിവിധ രാജ്യങ്ങളിലെ നഗരവികസനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ടചവെച്ച മേയര്‍മാരാണ്. അഞ്ചു വിദേശ രാജ്യങ്ങളില്‍ നിന്നായി ഏഴ് മേയര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, മാലിദ്വീപ്, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ വിവിധ മുനിസിപ്പാലിറ്റികളില്‍ നിന്നുള്ള മേയര്‍മാരും നേപ്പാളിലെ മൂന്നു മുനിസപ്പാലിറ്റികളുടെ മേയര്‍മാരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ......

കൊച്ചി : കേരളത്തിലെ ട്രാവല്‍ & ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പ്രൊഫഷണല്‍ സംഘടനയായ കെ.ടി.ടി.സി.(കേരളൈറ്റ്സ് ട്രാവല്‍സ് & ടൂര്‍സ് കണ്‍സോര്‍ഷ്യം) ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി 2025 സെപ്തംബര്‍ 13 ന് കൊച്ചിന് നെടുമ്പാശ്ശേരി സിയാല്‍ കണ്വെന്ഷന് സെന്ററില്‍ വെച്ച് തുഷാര്‍ മെഗാ ടൂറിസം ബി 2 ബി മീറ്റ് നടത്തുന്നു. കേരള ടൂറിസം പരിപോഷിക്കുക, ഇടനിലക്കാരുടെ ചൂഷണമില്ലാതെ നേരിട്ട് ഇന്ത്യയിലെയും വിദേശങ്ങളിലെയും ടൂറിസം ബിസിനസ് ചെയ്യുന്ന സപ്ലൈറു മാരുമായി ബിസിനസ് ചെയ്യാന്‍ കേരളത്തിലെ ഓരോ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ട്രാവല്‍ ഏജന്റ്സിനെയും പ്രാപ്തരാക്കുക എന്നതാണ് ഈ ടൂറിസം മീറ്റ് കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത് ഇന്ത്യയിലെയും വിദേശങ്ങളിലെയും 200 ല്‍പരം ടൂര്‍ കംപനികള്‍, ഡി.എം.സി.കള്‍, പ്രമുഖ ഹോട്ടല്‍ & റിസോര്‍ട്ടുകള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, എയര്‍ലൈന്‍സുകള്‍ എന്നിവയുടെ സ്റ്റാളുകള്‍ ഈ ബി 2 ബിമീറ്റില് ഒരുക്കിയിട്ടുണ്ട്. സെപ്തംബര്‍ 13 ന് രാവിലെ 09 മണിക്ക് കെ.ടി.ടി.സി.പ്രസിഡന്റ് മനോജ് എം.വിജയ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്ന ഈ പ്രോഗ്രാമില്‍ വൈകുന്നേരം 06 മണിവരേക്കും കേരളത്തിലെ എല്ലാ ട്രാവല്‍ ഏജന്റുമാര്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ സ്റ്റാളുകള്‍ സൗജന്യമായി സന്ദര്‍ശിച്ച് ഇവരുമായി ബിസിനസ് ചര്‍ച്ച ചെയ്ത് സ്വന്തമായി ടൂറിസം ബിസിനസ്സ് വളര്‍ത്തിക്കൊണ്ടുവരിക എന്ന കാഴ്ചപ്പാടോട് കൂടി ടൂറിസം ബിസിനസ്സിന് പുതിയ ഒരു ഉണര്വ്വുണ്ടാക്കുന്നതിനുള്ള സൗകര്യം ഇവിടെ ഏര്പ്പെടുത്തിയിട്ടുണ്ട്കൂടാതെ വൈകുന്നേരം 03 മണി മുതല്‍ ഇന്ത്യയിലേയും കേരളത്തിലേയും ട്രാവല്‍ & ടൂറിസം രംഗത്ത് ശ്രദ്ധേയരായ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു പൊതു ടൂറിസം ബിസിനസ് ചര്‍ച്ചയും നടത്തുന്നുണ്ട്. ചര്‍ച്ചയില്‍ പ്രമുഖ ലോക സഞ്ചാരി ശ്രീ.സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയും, പ്രമുഖ ട്രാവല്‍ വ്ളോഗര്‍ ഹാരിസ് അമീര്‍ അലിയും പങ്കെടുക്കുന്നുണ്ട്. ട്രാവല്‍ & ടൂറിസം രംഗത്തെ പ്രമുഖ ബിസിനസ്സ് സ്റ്റഡി ട്രൈനല്‍ സ്നോജ് മച്ചിങ്ങല്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി ഒരു സൗജന്യ ടൂറിസം സ്റ്റഡി ക്ലാസ്സും ഇതോടൊപ്പം നടത്തുന്നുണ്ട്.
സമാപന സമ്മേളനം ബഹു.വ്യവസായ മന്ത്രി ശ്രീ.പി.രാജീവ് ഉത്ഘാടനം ചെയ്യുന്നതാണ്. ചടങ്ങില്‍ അങ്കമാലി എം.എല്‍.എ.ശ്രീ റോജി എം.ജോണ്‍, എം.പി. ......